Wednesday, March 11, 2026
Latest:
Kerala

മൂന്ന് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം

Spread the love

കോഴിക്കോട് ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കൂമ്പാറ കക്കാടംപൊയിൽ റൂട്ടിൽ ആനകല്ലുംപാറ വളവിലാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം തലപ്പാറ സ്വദേശി അസ്ലം, മലപ്പുറം വേങ്ങര സ്വദേശി അർഷാദ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊണ്ടോട്ടി ഇ എം ഇ എ കോളജിലെ ഡിഗ്രി വിദ്യാർത്ഥികളാണ്.

ബൈക്കിൽ മൂന്ന് പേർ ഉണ്ടായിരുന്നു. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. മൂവരെയും മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്.