Kerala

ഗവര്‍ണര്‍ ഭരണഘടന ബാധ്യതയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണം; ഗവര്‍ണറുടെ നിലപാട് നിര്‍ഭാഗ്യകരം; മുഖ്യമന്ത്രി

Spread the love

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഭരണഘടന ബാധ്യതയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്ന നിലപാടാണ് ഗവര്‍ണര്‍ക്കെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ക്ക് വ്യക്തിപരമായ അജണ്ടകളുണ്ടാകാമെന്നും ഗവര്‍ണറുടെ നിലിപാട് നിര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രി നേരിട്ടെത്തിയാല്‍ മാത്രമേ ബില്ലുകളില്‍ തീരുമാനമെടുക്കൂവെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ബില്ലുകളില്‍ തീരുമാനമെടുക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. അധികാര പരിധി കടന്ന് സര്‍ക്കാര്‍ ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞിരുന്നു.