‘സജി ചെറിയാൻ കരുതുന്നത് അദ്ദേഹത്തിന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും അരി എത്തിക്കുന്നതെന്നാണ്; BJP നേതാവ് എൻ ഹരി
മന്ത്രി സജി ചെറിയാനെതിരെ ബിജെപി മധ്യ മേഖലാ പ്രസിഡണ്ട് എൻ ഹരി. കർഷകരുടെ പണം കൊണ്ട് ശമ്പളവും oപെൻഷനും വാങ്ങി, ഉണ്ട് ഉറങ്ങി നടക്കുന്ന സജി ചെറിയാൻ ഇപ്പോഴും കരുതുന്നത് സജി ചെറിയാന് സ്ത്രീധനം കിട്ടിയ പണം കൊണ്ടാണ് തമിഴ്‌നാട്ടിൽ നിന്നും അരി എത്തിക്കുന്നതെന്നാണെpന്ന് എൻ ഹരി വിമർശിച്ചു. വേലിചാടിയ പശുവാണ് മന്ത്രി സജി ചെറിയാൻ, കർഷകരുടെ കൊലുകൊണ്ട് ചാവുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിൽ ഒന്നും സംഭവിക്കാനില്ലെന്നും തമിഴ്‌നാട്ടിൽ അരിയുള്ളിടത്തോളം കാലം കേരളത്തിൽ ആരും പട്ടിണി കിടക്കില്ലെന്നും മന്ത്രി പരാമർശിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി നേതാവ് രംഗത്തെത്തിയത്. കർഷകരെയും കൃഷിയെയും പുച്ഛിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത, ഭരണഘടനയെ പോലും മാനിക്കാത്ത സജി ചെറിയാൻ രാജി വെച്ച് കർഷകരോട് മാപ്പ് പറയാൻ തയ്യാറാകണം എന്ന് എൻ ഹരി ആവശ്യപ്പെട്ടു.