Health

കാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Spread the love

എല്ലാ വർഷവും നവംബർ 7ന് ദേശീയ കാൻസർ അവബോധ ദിനം ആചരിക്കുന്നു. രോഗികളിൽ കാൻസർ ഭേദമാക്കാൻ നേരത്തെയുള്ള കണ്ടെത്തൽ വളരെ പ്രധാനമാണ്. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ശരിയായി നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം കാൻസർ വരാനുളള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

അമിതവണ്ണം ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. സ്തനാർബുദം, കുടൽ കാൻസർ, അണ്ഡാശയ കാൻസർ, ഗർഭാശയ കാൻസർ, പാൻക്രിയാസ് കാൻസർ, അന്നനാള കാൻസർ എന്നിവ ബാധിക്കുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകുന്നുണ്ട്.

കാൻസർ സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

കാൻസർ തടയുന്നതിന് ഭക്ഷണം വലിയ പങ്കാണ് വഹിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കൊണ്ട് സമ്പുഷ്ടവും, സമീകൃതവുമാകണം ഭക്ഷണക്രമം. ആൻറി ഓക്സിഡൻറുകൾ, അവശ്യ വിറ്റാമിനുകൾ, നാരുകൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ സാലഡുകൾ ഉൾപ്പെടുത്തുക. ഭക്ഷണത്തിൽ ‘ബ്രൗൺ റൈസ്’ (തവിടുള്ള അരി), ഓട്‌സ്, തവിടോടു കൂടിയ ധാന്യങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. തവിടോടു കൂടിയ ധാന്യങ്ങൾ പോഷകഗുണമുള്ളതാണ്. മറ്റൊന്ന് നാരുകളുള്ള ആഹാരങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വൻകുടൽ അർബുദ സാധ്യത കുറയ്ക്കുന്നു. അതൊടൊപ്പം മലബന്ധ പ്രശ്നവും കുറയ്ക്കുന്നു.

പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന നാരുകൾ കാൻസറുൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രീബയോട്ടിക്കുകൾ ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ കാൻസറുകൾ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

കാൻസർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ…

സംസ്കരിച്ച മാംസം, കൊഴുപ്പ്, മധുരം, ഉപ്പ് അധികമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
ജങ്ക് ഫുഡ്/ ഫാസ്റ്റ് ഫുഡ് സംസ്കാരം ഒഴിവാക്കുക.
പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, സോഡകൾ, സ്‌പോർട്‌സ് പാനീയങ്ങൾ ഒഴിവാക്കുക.