Wednesday, February 26, 2025
Latest:
Kerala

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന 61 കാരൻ മരിച്ചു; ഇതോടെ ആകെ മരണം നാലായി

Spread the love

കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളിൽ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക് സ്‌ഫോടനത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാർത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂന്ന് ദിവസത്തെ പ്രാർത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. പൊലീസ് അന്വേഷണത്തിനൊടുവിൽ സ്‌ഫോടനം നടത്തിയ ഡൊമിനിക്ക് മാർട്ടിൻ പിടിയിലായിരുന്നു.