National

ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാര്‍ഥികളെ ബസ് തടഞ്ഞുനിർത്തി തല്ലി; നടിയും ബി.ജെ.പി നേതാവുമായ രഞ്ജന അറസ്റ്റില്‍

Spread the love

ബസിന്റെ ഫുട്ബോർഡിൽ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർത്ഥികളെ ബസ് തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ തമിഴ് നടിയും ബിജെപി നേതാവുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിന്റെ ഫുട്ബോർഡിൽ നിന്ന വിദ്യാർഥികളെ കാറിൽ പിന്തുടർന്ന് എത്തിയാണ് രഞ്ജന മർദിച്ചത്.

ചെന്നൈ കെറുമ്പാക്കത്ത് കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. കുൺട്രത്തൂർ നിന്ന് പോരൂരിലേക്ക് പോകുകയായിരുന്ന ബസ് തടഞ്ഞുനിര്‍ത്തിയാണ് വിദ്യാർത്ഥികളെ മർദിച്ചത്. വിദ്യാർത്ഥികൾ ഈ രീതിയിൽ യാത്രചെയ്യുന്നത് നിങ്ങൾക്ക് തടയാമായിരുന്നില്ലേ എന്ന് രഞ്ജന ഡ്രൈവറോട് കയർക്കുന്നതും വിഡിയോയിൽ കാണാം.

ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.മാങ്കാട്ട് പൊലീസാണ് രഞ്ജനയെ അവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപദ്രവിച്ചതിനും ബസ് ജീവനക്കാരോട് മോശമായി പെരുമാറിയതിനും നടിക്കെതിരെ കേസെടുത്തു.