Sports

അട്ടിമറി വീരന്മാർ ഇന്ന് നേർക്കുനേർ; ഇരു ടീമിനും ജയം നിർണായകം

Spread the love

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്താൻ നെതർലൻഡ്സിനെ നേരിടും. ലക്നൗ ഏകന സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. 6 മത്സരങ്ങളിൽ മൂന്നെണ്ണം വിജയിച്ച അഫ്ഗാനിസ്താനും രണ്ടെണ്ണം വിജയിച്ച നെതർലൻഡ്സിനും ഇന്നത്തെ കളി നിർണായകമാണ്. അഫ്ഗാനിസ്താൻ ആദ്യ നാലിലെത്താനുള്ള ശ്രമത്തിലാണെങ്കിൽ നെതർലൻഡ്സ് ഈ ലോകകപ്പിലെ മികച്ച പ്രകടനം തുടരാനാണ് ശ്രമിക്കുന്നത്.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ വിരലിനു പരുക്കേറ്റ ഇക്രം അലിഖിൽ ഇന്നത്തെ കളിയിൽ മാച്ച് ഫിറ്റാണെന്ന് അഫ്ഗാൻ പരിശീലകൻ ജൊനാതൻ ട്രോട്ട് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇക്രം കളിക്കും. ടീമിൽ മാറ്റങ്ങളുണ്ടാവില്ല.

ടോപ്പ് ഓർഡർ ബാറ്റർമാർ മോശം പ്രകടനം നടത്തുന്നതാണ് നെതർലൻഡ്സിനു തിരിച്ചടി. ടൂർണമെൻ്റിൽ ഇതുവരെ നെതർലൻഡ്സ് ടോപ്പ് ഓർഡർ കാര്യമായ സംഭാവന നൽകിയിട്ടില്ല. മധ്യനിരയിൽ ക്യാപ്റ്റൻ സ്കോട്ട് എഡ്‌വാർഡ്സിൻ്റെ നേതൃത്വത്തിലുള്ള താരങ്ങളാണ് പല മത്സരങ്ങളിലും നെതർലൻഡ്സിന് മാന്യമായ സ്കോർ നൽകിയത്.

ബൗളർമാർക്ക് പിന്തുണ ലഭിക്കുന്ന ലക്നൗ പിച്ചിലാണ് മത്സരം എന്നതിനാൽ നെതർലൻഡ്സ് ഷാരിസ് അഹ്മദിനു ഒരു പേസറെ പരിഗണിച്ചേക്കും.