Kerala

‘കേരളത്തിൽ സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടപ്പാക്കണം’; ലത്തീൻ കത്തോലിക്ക സഭയുടെ ഇടയ ലേഖനം

Spread the love

സർക്കാരിനെതിരെ ലത്തീൻ കത്തോലിക്ക സഭയുടെ ഇടയ ലേഖനം. ബിഹാറിലെ പോലെ കേരളത്തിലും സാമുദായിക ജനസംഖ്യ കണക്കെടുപ്പ് നടപ്പാക്കണമെന്ന് ആവശ്യം. ലത്തീൻ കത്തോലിക്കാ ദിനത്തിൽ പള്ളികളിൽ വായിക്കാനുള്ള ഇടയലേഖനത്തിലാണ് സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുന്നത്.

ലത്തീൻ കത്തോലിക്കർക്ക് സാമൂഹിക നീതി നിഷേധിക്കപ്പെടുന്നു. മുന്നോക്ക വിഭാഗത്തിലെ പിന്നോക്കകാർക്ക് ആവശ്യത്തിലധികം സംവരണം നടപ്പാക്കി. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും അന്യായമായി കേസുകൾ രജിസ്റ്റർ ചെയ്തു. പ്രബല സമുദായങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുമ്പോൾ ലത്തീൻ കത്തോലിക്കരെ അവഗണിക്കുന്നുവെന്നും വിമർശനം.

സർക്കാരിൻറെ മൂലധന വാണിജ്യ താൽപര്യങ്ങൾ തീരദേശ മേഖലയെ ബുദ്ധിമുട്ടിക്കുന്നു. തീരദേശ ഹൈവേയും സാഗർ മാല പദ്ധതിയും തീരശോഷണത്തിനിടയാക്കും. ജനാധിപത്യ സംവിധാനത്തിൽ ലാറ്റിൻ കത്തോലിക്കർക്ക് അർഹമായ പ്രാധിനിത്യം നൽകുന്നില്ലെന്നും ഡിസംബർ മൂന്നിന് പള്ളികളിൽ വായിക്കാൻ തയ്യാറാക്കിയ ഇടയിലേഖനത്തിൽ പറയുന്നു.