Kerala

‘കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനം’; കമൽഹാസൻ

Spread the love

കേരളം തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമെന്ന് നടൻ കമൽഹാസൻ. ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസ മേഖലയിലും ഉൾപ്പെടെ കേരളം മാതൃക. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളീയം’ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ.

താൻ മലയാളത്തിൽ സംസാരിക്കില്ല. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മനസ്സിലാക്കാൻ വേണ്ടിയാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത്. അത്രമാത്രം സവിശേഷമാണ് കേരളത്തിന്റെ പ്രത്യേകത. കേരള മോഡൽ വികസനം രാഷ്ട്രീയമായി സ്വാധീനിച്ചു. തങ്ങളുടേതായ വികസന പാത തുറന്ന സംസ്ഥാനമാണ് കേരളമെന്നും കമൽഹാസൻ.
ഇഎംഎസിന്റെ ദീർഘവീക്ഷണം ഉൾപ്പെടെ വികസനത്തിന് കരുത്തായി. ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ പകരം വെക്കാനില്ലാത്തത്. ഭൂപരിഷ്കരണത്തിൽ ഉൾപ്പെടെ കേരളം മാതൃകയാണെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ കുതിപ്പിന് എല്ലാ ആശംസകളും നേർന്നു. തിരുവനന്തപുരത്ത് പ്രൗഡഗംഭീരമായ വേദിയിലാണ് കേരളീയം 2023 ന് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തു.

സൂപ്പർ സ്റ്റാർ മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എം.എ യൂസഫലി, രവി പിള്ള, വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.