Friday, January 24, 2025
Latest:
Kerala

കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ കേന്ദ്രമന്ത്രി കിംവദന്തികൾ പ്രചരിപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ തോമസ് ഐസക്

Spread the love

കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ.ടി.എം തോമസ് ഐസക്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. മന്ത്രി സാമൂഹ്യവിരുദ്ധനെപ്പോലെയാണ് പെരുമാറിയതെന്ന് തോമസ് ഐസക് എക്സില്‍ കുറിച്ചു.

”മന്ത്രി ചന്ദ്രശേഖർ സാമൂഹിക വിരുദ്ധരെപ്പോലെയാണ് പെരുമാറിയത്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് മന്ത്രി നേതൃത്വം നൽകുന്നു” എന്നാണ് തോമസ് ഐസകിന്‍റെ ട്വീറ്റ്.

എന്നാല്‍ വർഗീയ വീക്ഷണത്തോടെ ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തിയെന്നും വിഷാംശമുള്ളവർ വിഷം ചീറ്റിക്കൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ആക്രമണത്തിന് പ്രത്യേക മാനം നൽകാനുള്ള ശ്രമമാണ് കേന്ദ്രമന്ത്രിയെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തിയതെന്നും ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.