Saturday, February 22, 2025
Latest:
National

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

Spread the love

പാമ്പിനെ പുകച്ച് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. വീടിനുള്ളിൽ കയറിയ മൂർഖനെ പുകച്ച് പുറത്താക്കാൻ വീട്ടുക്കാർ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂർണമായും കത്തി നശിച്ചു.

ഡൽഹിയിൽ കൂലിപ്പണി ചെയ്യുന്ന രാജ്കുമാറിന്റെ വീടാണ് തീപിടിത്തത്തിൽ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികൾക്കുമൊപ്പമാണ് രാജ്കുമാർ താമസിച്ചിരുന്നത്. രാവിലെയോടെ ഇവർ വീട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തിയിരുന്നു. പാമ്പിനെ പുകച്ച് പുറത്താക്കാൻ വീട്ടുകാർ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളിൽ കയറി.

എന്നാൽ അപ്രതീക്ഷിതമായി തീ പിടിക്കുകയായിരുന്നു. തീപിടിത്തത്തിൽ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ക്വിന്റൽ കണക്കിന് ധാന്യങ്ങളും ചാരമായി. വിവരമറിഞ്ഞ് ലോക്കൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

റവന്യൂ വകുപ്പ് നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുകയാണ്. കുടുംബത്തിന്റെ ആജീവനാന്ത സമ്പാദ്യവും സ്വത്തുക്കളും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്.