National

‘ഹമാസിനെതിരെ, ഇസ്രയേലിനൊപ്പം’; പശ്ചിമേഷ്യ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം

Spread the love

ദില്ലി: പശ്ചിമേഷ്യൻ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം. ഇസ്രയേലിനൊപ്പം തന്നെയാണെന്നും ഹമാസിനെതിരെയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിപക്ഷ സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സർക്കാരിന് പലസ്തീൻ നയത്തിൽ ആശയക്കുഴപ്പമുണ്ടെന്ന് ശരദ് പവാർ വിമര്‍ശിച്ചു. അതേസമയം, കേരളത്തിലെ പലസ്തീൻ അനുകൂല പരിപാടിയിൽ ഹമാസ് വക്താവ് പങ്കെടുത്തത് ആയുധമാക്കുകയാണ് ബിജെപി. കേരള സർക്കാർ രാജ്യവിരുദ്ധർക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി നേതൃത്വം വിമര്‍ശിച്ചു. ദില്ലിയിൽ ഇന്ന് പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിപിഎം ഇന്ന് ധർണ നടത്തും.