Thursday, March 12, 2026
Latest:
Kerala

കേരളത്തിൻ്റെ സാമൂഹിക ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമം; ഇ.പി ജയരാജൻ

കളമശേരി സ്‌ഫോടനം അത്യന്തം ദുഃഖകരമായ സംഭവമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിൻ്റെ സാമൂഹിക ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സ്ഫോടനം. ക്രൂരമായ കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാധാനകാംക്ഷികളായ കേരളത്തിലെ ജനങ്ങളും സർക്കാരും സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. എല്ലാ വശങ്ങളും പരിശോധിക്കണം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സർക്കാർതലത്തിലും ശക്തമായ നടപടിക്കുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.