ക്രമസമാധാന പരിപാലനത്തിൽ കേരളം നമ്പർ വൺ ; പി എ മുഹമ്മദ് റിയാസ്
ക്രമസമാധാന പരിപാലനത്തിൽ കേരളം ഒന്നാമതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അന്വേഷണ മികവിൽ കേരള പൊലീസ് മുന്നിൽ. സേനയിൽ ഇനിയും സ്ത്രീ പ്രാതിനിധ്യം ഉയർത്തുകയാണ് സർക്കാർ നയം. അന്വേഷണ മികവിൽ കേരള പൊലിസ് മുന്നിലാണ്.പൊലിസിൻ്റെ പോരായ്മകളാണ് പലപ്പോഴും ഉയർത്തി കാണിക്കപ്പെടുന്നതെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
അതേസമയം നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കുറഞ്ഞത് എസ് എസ് എൽ സി യോഗ്യതയുള്ളവരും 18-നും 40-നും ഇടയിൽ പ്രായമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ acpcdtvm.pol@kerala.gov.in എന്ന വിലാസത്തിലോ 9497902795 എന്ന വാട്സാപ്പ് നമ്പറിലോ ഒക്‌ടോബർ 28-ന് വൈകിട്ട് മൂന്നിനു മുമ്പ് ലഭിക്കണം.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ സി- ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം.