Thursday, February 12, 2026
Latest:
Kerala

പെരുമ്പാവൂര്‍ ബീവറേജിൽ കത്തിക്കുത്ത്; സംഭവം മദ്യത്തിന്‍റെ ലോഡ് ഇറക്കുന്നതിനിടെ

Spread the love

പെരുമ്പാവൂർ ബീവറേജസ് ഔട്ട്ലെറ്റിൽ കത്തിക്കുത്ത്. കത്തിക്കുത്തില്‍ ലോറിയില്‍ നിന്ന് മദ്യത്തിന്‍റെ ലോഡ് ഇറക്കി കൊണ്ടിരുന്ന യൂനിയന്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ അല്ലപ്ര സ്വദേശി ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂര്‍ ബീവറേജസ് ഔട്ട് ലെറ്റില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. മുന്‍ വൈരാഗ്യത്തില്‍ യൂനിയന്‍ തൊഴിലാളിയായ സുനീറിനെ ഷിയാസ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ സുനീറിനും തൊഴിലാളിയായ റിയാസ് സാദിഖ് എന്നിവര്‍ക്കും പരുക്കേറ്റു.