World

മൈക്ക് ജോൺസൺ യുഎസ് പ്രതിനിധിസഭാ സ്പീക്കർ; ഭരണ പ്രതിസന്ധിക്ക് അവസാനം

Spread the love

ലൂയിസിയാന പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന മൈക്ക് ജോൺസൺ. സഭ സ്തംഭിച്ച അവസ്ഥയിൽ തുടരുകയും സ്പീക്കറില്ലാതെ ഭരിക്കാൻ കഴിയാതെ വരികയും ചെയ്തതിനാൽ‌ ഭരണപ്രതിസന്ധിയിലായിരുന്നു യുഎസ് പ്രതിനിധിസഭാ. റിപ്പബ്ലിക്കൻ പാ‌ർട്ടി നേതാവായ സ്പീക്കർ കെവിൻ മക്കാർത്തിയെ ഒക്ടോബർ 3ന് വോട്ടെടുപ്പിലൂടെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

സ്ഥിരം സ്പീക്കറില്ലാത്തതിനാൽ യുക്രെയിനും ഇസ്രയേലിനും സഹായം അനുവദിക്കുന്നതിനടക്കമുള്ള അടിയന്തര ബില്ലുകൾ പാസാക്കാനായിരുന്നില്ല. യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ശേഷമുള്ള ഉന്നത പദവിയാണ് ജനപ്രതിനിധി സഭാ സ്പീക്കറുടേത്.

യുഎസ് പ്രതിനിധിസഭാ സ്പീക്കറായി മൈക്ക് ജോൺസണെ തെരഞ്ഞെടുത്തു. റിപ്പബ്ലിക്കൻ പാർട്ടി നേതാവാണ് മൈക്ക് ജോൺസൺ. 220 വോട്ട് നേടിയാണ് സ്പീക്കർ സ്ഥാനത്തേക്ക് മൈക്ക് ജോൺസണിനെ തെരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് അട്ടിമറി വിവാദത്തിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ച നേതാവാണ് മൈക്ക് ജോൺസൺ.