Kerala

പിണറായിക്ക് ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും; ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണെന്ന് കെ സുരേന്ദ്രൻ

Spread the love

ആർഎസ്എസ് ജനകോടികളുടെ ഹൃദയത്തിലാണുള്ളതെന്നും പിണറായി വിജയൻ വിചാരിച്ചാൽ അതിനെ തടയാൻ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിക്ക് ചിലപ്പോൾ ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും.

എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. ഗോവിന്ദൻ മാസ്റ്റർ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ലെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിക്കുന്നു.