Business

കുതിക്കുന്നു സ്വര്‍ണം; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്

Spread the love

സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും ഉയര്‍ന്നു. ഇതോടെ സ്വര്‍ണം പവന് 45,320 രൂപയിലേക്കും ഗ്രാമിന് 5665 രൂപയിലേക്കുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5,655 രൂപയിലുമായിരുന്നു വ്യാപാരം.

തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45080 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച സ്വര്‍ണവില നല്ല കുതിപ്പിലാണ് മുന്നേറിയിരുന്നത്. തിങ്കളാഴ്ച മാത്രമാണ് നേരിയ കുറവുണ്ടായത്. ഇസ്രയേല്‍-ഹമാസ് യുദ്ധസാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണ്ണവില ഉയര്‍ന്നതോടെയാണ് സംസ്ഥാനത്തും സ്വര്‍ണവില കൂടുന്നത്.