Kerala

രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങി യുവാവ്; നാടൊട്ടാകെ തെരഞ്ഞ് വീട്ടുകാർ, ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയത് രാവിലെ

Spread the love

രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷിച്ചു. തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ 25 വയസ്സുള്ള ജോൺ ഡ്രിനിനെയാണ് തൃശ്ശൂർ ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാത്രി മുതൽ ജോണിനെ അന്വേഷിച്ച് വീട്ടുകാർ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ബോധം നഷ്ടമായി യുവാവ് കിണറ്റിൽ അകപ്പെട്ട് കിടക്കുകയായിരുന്നു.

രാവിലെ ബോധം തിരിച്ചു കിട്ടിയ യുവാവിന്റെ കരച്ചിൽ കേട്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. 8.45 ഓടെ തൃശ്ശൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. വെള്ളമുള്ള കിണറ്റിൽ ഒരു രാത്രി മുഴുവനും അകപ്പെട്ട് പോവുകയായിരുന്നു യുവാവ്. ഫയർഫോഴ്സ് കയർ കെട്ടിയിറക്കിയാണ് യുവാവിനെ കരയ്ക്ക് എത്തിച്ചത്.