യെമന്‍ തീരത്ത് തേജ് ചുഴലിക്കാറ്റ്; കാറ്റ് സഞ്ചരിക്കുന്നത് മണിക്കൂറില്‍ പരമാവധി 150 കി.മീ വേഗതയില്‍
തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്ത് കരതൊട്ടു. പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുക. യെമന്‍, ഒമാന്‍ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലിലും ഹമൂണ്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടിരുന്നു. ഈ ചുഴലിക്കാറ്റ് ഈ മണിക്കൂറുകളില്‍ തീവ്രചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ശക്തി കുറഞ്ഞ് അത് ബംഗ്ലാദേശ് തീരത്ത് കരതൊടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
2018ന് ശേഷം ആദ്യമായാണ് ഇരട്ട ചുഴലിക്കാറ്റുകള്‍ ഇന്ത്യയുടെ രണ്ടുവശത്തുമായി രൂപം കൊള്ളുന്നത്. ഇത്തവണ രണ്ട് ചുഴലിക്കാറ്റുകളുടേയും സഞ്ചാരപഥത്തില്‍ കേരളമോ ഇന്ത്യയോ ഇല്ല എന്നത് ആശ്വാസമാകുന്നുണ്ട്.