സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതി ചേർത്ത നടപടി രാഷ്‌ടീയപ്രേരിതം: വി എസ് ശിവകുമാർ
സഹകരണ സംഘം തട്ടിപ്പ് കേസിൽ പ്രതി ചേർത്ത നടപടി രാഷ്‌ടീയപ്രേരിതമെന്ന് മുൻ മന്ത്രി വി എസ് ശിവകുമാർ. കരുതിക്കൂട്ടി അപമാനിക്കാൻ നീക്കം നടക്കുന്നു. 16 വർഷം മുമ്പ് താൻ ഉദ്ഘാടനം ചെയ്‌ത സൊസൈറ്റിയാണ്. അതല്ലാതെ മറ്റൊരു ബന്ധവുമില്ലെന്ന് വി എസ് ശിവകുമാർ പറഞ്ഞു. ആരൊക്കെയാണ് നിക്ഷേപകർ എന്നറിയില്ല.
പരാതി ലഭിച്ചാൽ ഉടൻ പ്രതി ചേർക്കുന്നത് വിചിത്രം. പൊലീസ് മതിയായ പരിശോധനകൾ നടത്തിയിട്ടില്ലെന്ന് വി എസ് ശിവകുമാർ പറഞ്ഞു. അന്വേഷണം സ്വാഗതം ചെയ്യുന്നു. പരാതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വി.എസ്.ശിവകുമാറിന്റെ വാദം വാസ്തവിരുദ്ധമാണെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നത്.
നിക്ഷേപകർക്ക് വീതിച്ചുനൽകാൻ ഓണക്കാലത്ത് 14 ലക്ഷം കോൺഗ്രസ് നേതാക്കൾ മുഖേന എത്തിച്ചുനൽകിയെന്നും ശിവുകമാറിനെ പ്രതിച്ചേർത്ത് പൊലീസിൽ പരാതി നൽകിയ മധുസൂദനൻ നായർ പറഞ്ഞു. ഒത്തുതീർപ്പിന്റെ ഭാഗമായി ഓണക്കാലത്ത് ശിവകുമാർ ഇടപെട്ട് 14 ലക്ഷം രൂപ എത്തിച്ചുനൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.