Kerala

വീടുകൾക്ക് കേടുപാട്, ഇലക്ട്രിക് ഉപകരണങ്ങൾ കത്തി; കാസർഗോഡ് ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം

Spread the love

കാസർഗോഡ് പനയാലിൽ ഇടിമിന്നലിൽ വ്യാപക നാശ നഷ്ടം. പനയാൽ എസ്.എം.എ എ.യു.പി സ്കൂളിലെ വയറിംഗ് കത്തിനശിച്ചു.രണ്ട് വീടുകൾക്ക് കേടുപാടുണ്ടായി. വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കത്തി.
കേരളോത്സവ പരിപാടിക്കായി എത്തിച്ച ലൈറ്റ് & സൗണ്ട് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. രണ്ട് ജനറേറ്ററുകൾ തകരാറിലായി.

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായേക്കും. തുലാവർഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലിൽ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റിൻ്റെ പ്രഭാവവും കൂടിയായതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിൽ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്ന് ഇന്നലെ തന്നെ കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ‘തേജ്’ ഇന്ന് അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്.

ഒക്ടോബർ 21 മുതൽ 25 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.