തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 52 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് എട്ടേല രാജേന്ദര്‍ രണ്ടിടങ്ങളില്‍ നിന്ന് മത്സരിക്കും. ഹുസുറാബാദിലും ഗജ്വാളിലുമാണ് എട്ടേല പത്രിക നല്‍കുക.
മുന്‍ സംസ്ഥാന അധ്യക്ഷന്‍ ബണ്ഡി സഞ്ജയ് കുമാര്‍ എം പി കരിംനഗറില്‍ നിന്നും ജനവിധി തേടും. എം പി മാരായ സോയം ബാപ്പു റാവു ബോത്തില്‍ നിന്നും അരവിന്ദ് ധര്‍മപുരി കൊരട്ട്ലയില്‍ നിന്നും മത്സരിക്കും.
ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ആറ് പട്ടികജാതി വിഭാഗക്കാര്‍ക്കും ആറ് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മത്സരിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. വേലമ സമുദായത്തില്‍ നിന്ന് 5 പേര്‍ക്കും ഗൗഡ് സമുദായത്തില്‍ നിന്ന് 3 പേര്‍ക്കും യാദവ സമുദായത്തില്‍ നിന്ന് 3 പേര്‍ക്കും മുദിരാജ് സമുദായത്തില്‍ നിന്ന് 2 പേര്‍ക്കും ടിക്കറ്റ് ലഭിച്ചു. തെരഞ്ഞെടുപ്പ് വിജയമുറപ്പിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ട് സംസ്ഥാനം സന്ദര്‍ശിച്ചിരുന്നു.