Monday, January 27, 2025
Kerala

മാത്യു കുഴൽനാടന് മറുപടി; വീണ വിജയന്‍റെ കമ്പനി നികുതി അടച്ചെന്ന് സർക്കാർ

Spread the love

മാസപ്പടി വിവാദത്തിൽ മാത്യു കുഴൽനാടന് മറുപടിയുമായി സർക്കാർ. സിഎംആർഎൽ – എക്‌സാലോജിക് ഇടപാടിൽ കമ്പനി നികുതി അടച്ചുവെന്ന് സർക്കാർ. ധനമന്ത്രിക്കുള്ള കത്തിലാണ് മറുപടി നൽകിയത്.

സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്.

കർണ്ണാടകയിൽ അടച്ച ഐജിഎസ് അടി സിഎംആർഎല്ലിൻറെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. അതേ സമയം റിപ്പോർട്ടിനെ കുറിച്ച് ധനമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ ധനവകുപ്പ് തയ്യാറല്ല.വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് വീണാ വിജയൻറെ കമ്പനി എത്ര രൂപ ഐജിഎസ് ടി അടച്ചുവെന്ന മറുപടി നൽകാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നികുതി വകുപ്പിൻറെ മറുപടി.