Sunday, November 24, 2024
Latest:
Kerala

കത്വ ഫണ്ട് തിരിമറി; യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ സി.ഐയ്ക്ക് സസ്പെൻഷൻ

Spread the love

കത്വവ ഫണ്ട് തിരിമറി ആരോപണം നേരിട്ട യൂത്ത് ലീഗ് നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ കോഴിക്കോട് കുന്നമംഗലം സി.ഐയ്ക്ക് സസ്പെൻഷൻ. കേസന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് സി.ഐക്കെതിരായ നടപടി.അതേ സമയം സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് ജോലി ചെയ്യാൻ കഴിയില്ലെന്നതിൻ്റെ തെളിവാണ് ഈ നടപടിയെന്ന് പി.കെ.ഫിറോസ് പ്രതികരിച്ചു.

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, യൂത്ത് ലീഗ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ സുബൈർ എന്നിവർക്കെതിരായ കത്വ ഫണ്ട് തിരിമറി കേസ് അന്വേഷിച്ച കുന്നമംഗലം സി.ഐ യൂസഫ് നടുത്തറേമ്മലിനെയാണ് സസ്പെൻഡ് ചെയ്തത്. നേതാക്കൾക്ക് എതിരെ തെളിവില്ലെന്ന് സി.ഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കൃത്യമായി അന്വേഷണം നടത്താതെയാണ് ഈ റിപ്പോർട്ട് നൽകിയതെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. തന്നെ തൂക്കിക്കൊല്ലണമെന്ന റിപ്പോർട്ട് നൽകിയിരുന്നെങ്കിൽ സി.ഐയ്ക്ക് അനുമോദനം ലഭിക്കുമായിരുന്നു.അങ്ങനെ ചെയ്യാത്തതിനാലാണ് നിലവിലെ നടപടിയെന്ന് പി.കെ ഫിറോസ് പ്രതികരിച്ചു.

യൂത്ത് ലീഗ് മുൻ ദേശീയ കമ്മിറ്റി അംഗമായിരുന്ന യൂസഫ് പടനിലമാണ് പരാതിക്കാരൻ. ഈ കേസ് അടുത്ത വർഷം ഫെബ്രവരി 9ന് കുന്നമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ് കോടതി പരിഗണിക്കും.