Kerala

എന്‍സിപി സംസ്ഥാനഘടകത്തില്‍ തര്‍ക്കം; യോഗത്തില്‍ നിന്ന് വിട്ടുനിന്ന് തോമസ് കെ തോമസ്

Spread the love

എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് തോമസ് കെ തോമസ് എംഎല്‍എ. യോഗത്തിലേക്ക് തോമസ് കെ തോമസിനെ ക്ഷണിച്ചിരുന്നുവെന്നും വരാത്തതിന്റെ കാരണം അന്വേഷിക്കുമെന്നും പിസി ചാക്കോ പറഞ്ഞു.

തോമസ് കെ തോമസിന്റെ ആക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ നടപടിയെടുക്കില്ല. മന്ത്രിസഭാ പുനഃസംഘടനയില്‍ എന്‍സിപിയില്‍ മന്ത്രിമാറ്റം ഉണ്ടാകില്ലെന്നും പി സി ചാക്കോ പ്രതികരിച്ചു. തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് നേരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന പാര്‍ട്ടിയല്ല എന്‍സിപി. അത്തരം വിമര്‍ശനങ്ങളുണ്ടെങ്കില്‍ അത് തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭാ പുനഃസംഘടനയില്‍ എന്‍സിപിയെ മാറ്റങ്ങളാണ് തോമസ് കെ തോമസ് വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനത്തില്‍ മാറ്റം വരണമെന്നാണ് തര്‍ക്കവിഷയം. എ കെ ശശീന്ദ്രന് പകരമാണ് തോമസ് കെ തോമസ് എത്തേണ്ടത്. എന്നാല്‍ പുനസംഘടന നടത്തി മന്ത്രിപദവിയിലേക്ക് എത്താന്‍ പാര്‍ട്ടിയുടെ പിന്തുണ തോമസ് കെ തോമസിനില്ല. മന്ത്രിസ്ഥാനത്തില്‍ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് , എകെ ശശീന്ദ്രന്‍ മന്ത്രിയായി തുടരുമെന്ന് പി സി ചാക്കോ ഇന്ന് വ്യക്തമാക്കുകയും ചെയ്തു. എന്‍സിപിയില്‍ മന്ത്രിയെ മാറ്റുന്നതില്‍ പ്രശ്‌നമില്ല. അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും മാറി പകരം വരേണ്ടത് ആരാണെന്ന് എല്‍ഡിഎഫ് നിശ്ചയിച്ചിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു.