Thursday, March 12, 2026
Latest:
Kerala

കോഴിക്കോട് ഫറോഖിൽ തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു

Spread the love

കോഴിക്കോട് ഫറോഖിൽ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പർ ലോറിയിടിച്ച് ചത്തു.

നെല്ലൂരിലാണ് സംഭവം. ആകെ 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ 4 പേരിൽ ഒരാളുടെ മുഖത്ത് നിന്ന് മൂക്ക് അറ്റുപോയതായി വിവരം. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ആളുകളെ ആക്രമിച്ച് ഓടിപോകുന്നതിനിടെയാണ് നായ ടിപ്പറിൽ കയറി ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് വ്യക്തമല്ല. നായയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി