Kerala

സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്, ചന്ദ്രചൂഡ് പറഞ്ഞ ആശയം പ്രസക്തമാണ്; മന്ത്രി ആർ ബിന്ദു

Spread the love

സ്വവർഗ വിവാഹം, വിധിയിൽ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ നരീക്ഷണങ്ങൾ സ്വാഗതാർഹമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. സ്വവർഗ വിവാഹത്തെ ആധുനിക സമൂഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്.

സ്വവർഗ വിവാഹത്തിന് അംഗീകാരം കൊടുക്കാൻ വിസമ്മതിച്ചുകൊണ്ടുള്ള സുപ്രിം കോടതിയുടെ വിധിയെക്കുറിച്ചായിരുന്നു മന്ത്രിയുടെ ഈ പരാമർശം. വിവാഹം എന്ന ആശയം കാലാനുസൃതമായി പരിഷ്കരിക്കപ്പെട്ടിട്ടുണ്ടെന്നും വിവാഹവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞ ആശയം വളരെ പ്രസക്തമാണെന്നും മന്ത്രി ആർ ബിന്ദു അഭിപ്രായപ്പെട്ടു.

സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ നേരത്തെ തള്ളിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകണമെന്ന് വിധി പറഞ്ഞെങ്കിലും ബെഞ്ചിലെ മറ്റു മൂന്നു ജഡ്ജിമാരായ ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവർ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനോട് വിയോജിക്കുകയായിരുന്നു.