Business

സ്വര്‍ണവില രണ്ടാംദിനവും ഇടിഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Spread the love

കേരളത്തില്‍ സ്വര്‍ണവില ഇന്നും ഇടിഞ്ഞു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ടത് 43960 രൂപയാണ്. സ്വര്‍ണവില 43000ത്തില്‍ താഴെ എത്തി എന്നത് ആശ്വാസകരമാണ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5495ലെത്തി.

ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ച പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാംദിവസവും വില കുറഞ്ഞത്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ഇതൊരു അവസരമാണ്. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്. യുദ്ധ ഭീഷണി ഒഴിഞ്ഞാല്‍ സ്വര്‍ണവില ഇനിയും കുറയും.

വില കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് അഡ്വാന്‍സ് ബുക്കിങ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഉത്തരേന്ത്യയില്‍ ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വരുന്നത് സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടാന്‍ കാരണമാകും. ഇത് വില ഉയരാന്‍ വഴിയൊരുക്കിയേക്കും. ആഘോഷ സീസണില്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് സ്വർണ വ്യാപാരികള്‍.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.