Thursday, December 26, 2024
Latest:
Kerala

‘ഹമാസിനെ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ മനസില്ല, അവർ നാടിനു വേണ്ടി പോരാടുന്ന പോരാളികൾ’; റിജില്‍ മാക്കുറ്റി

Spread the love

ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ തനിക്ക് മനസ്സില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഗുജറാത്തിലും മണിപ്പൂരിലും സംഘപരിവാർ നടത്തുന്ന ഭീകരതയും സയണിസ്റ്റ് ഭീകരതയും ഐസ് ഐസ് നടത്തുന്ന ഭീകരതയുമാണ് യഥാർഥ ഭീകരതയെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കിൽ കുറിക്കുന്നു.

ഹമാസിനെ ആ ഭീകരതയുടെ ഗണത്തിൽപ്പെടുത്താൻ മനസ്സില്ല, അതിന്റെ പേരിൽ എന്ത് ബുള്ളിയിങ് നടത്തിയാലും തനിക്ക് ഒരു പ്രശ്നവുമില്ല. ടിപ്പു സുൽത്താനും പഴശ്ശിരാജയും ഭഗത് സിംഗും ചന്ദ്രശേഖർ ആസാദും ഉധം സിംഗും ഇന്ത്യക്കാർക്ക് ഭീകരവാദികളുമാണെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കിൽ കുറിക്കുന്നു.

ഈ ഗണത്തിൽ ഒരു സംഘി നാമധാരി പോലും ഇല്ല. കാരണം സായിപ്പിന്റെ ഷൂ നക്കലായിരുന്നു ഷൂവർക്കർമാരുടെ പ്രധാന പണി.പലസ്തീൻകാർക്ക് ഹമാസ് അവരുടെ നാടിനു വേണ്ടി പോരാടുന്ന പോരാളികളാണ്. ആ പോരാട്ടത്തിനാണ് ഐക്യദാർഢ്യമെന്നും റിജില്‍ മാക്കുറ്റി കുറിക്കുന്നു.