മഹാരാഷ്ട്രയിൽ ട്രെയിനിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ
മഹാരാഷ്ട്രയിൽ ട്രെയിനിന് തീപിടിച്ചു. അഹമ്മദ്‌നഗറിൽ നിന്ന് അഷ്തിയിലേക്കുള്ള സബർബൻ ട്രെയിനിനാണ് തീപിടിച്ചത്. അഞ്ച് കോച്ചുകൾക്ക് തീപിടിച്ചതായാണ് റിപ്പോർട്ട്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ. തീ പടരുന്നതിന് മുമ്പ് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെടുത്തതിനാൽ വൻ അപകടം ഒഴിവായി.