Kerala

‘വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് കരുത്തേകും’; എം ബി രാജേഷ്

Spread the love

കേരള പുരോഗതിയുടെ നാഴികക്കല്ലായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുകയാണ്‌. പതിറ്റാണ്ടുകളായുള്ള മലയാളികളുടെ സ്വപ്നമാണ്‌ യാഥാര്‍ത്ഥ്യമാവുന്നതെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യാന്തര സമുദ്രാധിഷ്ടിത ചരക്കു നീക്കത്തില്‍ വിഴിഞ്ഞത്തിന്‌ പ്രധാന സ്ഥാനം കൈവരിക്കാനാവുമെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തിയിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.10 ലക്ഷം കണ്ടയ്നര്‍ ട്രാന്‍ഷിപ്പ്മെന്റാണ് പ്രതിവർഷം വിഴിഞ്ഞത്ത്‌ സാധ്യമാവുന്നത്‌. ഭാവി കേരളത്തിന്റെ വികസന കുതിപ്പിന് വിഴിഞ്ഞം കരുത്തേകുമെന്നും മന്ത്രി പറഞ്ഞു.