കെ.എം ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും
ആരോഗ്യ മന്ത്രിയുടെ ഓഫിസിനെതിരായ വ്യാജ കോഴ ആരോപണത്തിൽ മുഖ്യ സൂത്രധാരനായ കെ.എം ബാസിത്തിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ബാസിത്തിനെ വിശദമായി ചോദ്യം ചെയ്ത് ഗൂഢാലോചന സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് നീക്കം. രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാൻ മന്ത്രിയുടെ ഓഫിസിന്റെ പേര് വലിച്ചിഴച്ചുവെന്നാണ് ബാസിത്തിന്റെ കുറ്റസമ്മത മൊഴി. ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന്റെ പേര് പരാതിയിൽ എഴുതി ചേർത്തത് താനാണെന്നും ബാസിത് സമ്മതിച്ചിരുന്നു.
ബാസിത്തിനെയും നിലവിൽ കസ്റ്റഡിയിൽ ഉള്ള റഈസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതും പൊലീസ് ആലോചിക്കുന്നുണ്ട്.