Wednesday, February 26, 2025
Latest:
Sports

‘ശ്രീലങ്കക്കെതിരായ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരങ്ങള്‍ക്കായി’; മൊഹമ്മദ് റിസ്വാന്‍

Spread the love

ഐസിസി ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ വിജയം ഗാസയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച് പാക് താരം മൊഹമ്മദ് റിസ്വാന്‍. മത്സരത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് പാകിസ്താന്‍ പരാജയപ്പെടുത്തിയിരുന്നു. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിന്റെയും മുഹമ്മദ് റിസ്വാന്റെയും സെഞ്ച്വറിയുടെ ബലത്തിലാണ് പാകിസ്താന്‍ ആറ് വിക്കറ്റിന്റെ ആവേശ ജയം നേടിയത്.

ഈ വിജയത്തിന് പിന്നാലെയാണ് ലോകകപ്പിലെ രണ്ടാം മത്സരത്തിലെ വിജയം ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതായി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ‘ഈ വിജയം ഗാസയിലെ ഞങ്ങളുടെ സഹോദരി സഹോദരന്മാര്‍ക്കായി സമര്‍പ്പിക്കുന്നു. ഇത് എളുപ്പമാക്കിയതിന് മുഴുവന്‍ ടീമിനും പ്രത്യേകിച്ച് അബ്ദുള്ള ഷഫീക്കിനും ഹസ്സന്‍ അലിക്കും കടപ്പാട്. പിന്തുണയ്ക്കും ആതിഥിത്യമര്യാദയ്ക്കും ഹൈദരബാദിലെ ജനങ്ങള്‍ക്ക് നന്ദി’ മൊഹമ്മദ് റിസ്വാന്‍ എക്‌സില്‍ കുറിച്ചു.