ബഹ്റൈനിൽ റോഡപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
ബഹ്റൈനിൽ മരണപ്പെട്ട കൊയിലാണ്ടി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും. ബഹ്റൈനിൽ വെച്ച് ഉണ്ടായ റോഡപകടത്തിൽ മരിച്ച മണി വലിയ മലയിലിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഐസിആർഎഫ് ആണ് ഇതിനായുള്ള മുൻകൈ എടുത്തത്. ബഹ്റൈൻ കേരളീയ സമാജം നോർക്ക ഹെൽപ് ഡസ്ക് മുഖേനെ കോഴിക്കോട് എയർപോർട്ടിൽ നിന്നും മണിയുടെ വസതിയിലേക്ക് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.