Tuesday, November 5, 2024
Kerala

നരബലിയ്ക്കിരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീരത്തിലുണ്ടായിരുന്നത് പോലുള്ള മുറിവുകള്‍; ഇലന്തൂര്‍ കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി

Spread the love

ഇലന്തൂര്‍ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി .2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരിലേക്ക് എത്തുന്നത്.കേസില്‍ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.

2014ലാണ് കേസിനാസ്പദമായ സംഭവം.നടക്കുന്നത്. ഇലന്തൂരിന് സമീപമുള്ള മലപ്പുറം സ്വദേശിനിയാണ് സരോജിനി. സമീപത്തെ ഒരു വീട്ടില്‍ ജോലിക്ക് പോയ സരോജിനി പിന്നീട് തിരികെ വന്നില്ല . രണ്ടുദിവസത്തിനുശേഷം കുളനട ഉള്ള നൂറില്‍ വഴിയരികില്‍ സരോജിനിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈകളില്‍ ആഴത്തിലുള്ള മുറിവും, ശരീരത്തില്‍ മര്‍ദ്ദനമേറ്റപ്പാടുകളും ഉണ്ടായിരുന്നു. കൊലപാതകം എന്ന് ഉറപ്പിച്ച പൊലീസ് അന്വേഷണം പിന്നെ എങ്ങും എത്തിയില്ല . 2018 ലാണ് സരോജിനി കൊലക്കേസ് തിരുവല്ല ബ്രാഞ്ചിന് കൈമാറുന്നത്.

നരബലിക്കിരയായി കൊല്ലപ്പെട്ട സ്ത്രീകളുടെ ശരീരത്തില്‍ ഉള്ള മുറിവിന് സമാനമാണ് സരോജിനിയുടെ ദേഹത്ത് കണ്ട മുറിവുകളും. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് സംഘം ഇലന്തൂര്‍ നരബലി കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തി ചോദ്യം ചെയ്ത്.ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ യഥാര്‍ത പ്രതികളെ പിടിക്കാന്‍ ആവുമെന്ന് തന്നെയാണ് കൊല്ലപ്പെട്ട സരോജിനിയുടെ മകന്‍ സുനില്‍ പറയുന്നത്.

അതേസമയം സംശയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യല്‍ ആണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട് . എന്നാല്‍ നരബലി കേസ് പ്രതികള്‍ തന്നെയാണോ സരോജിനിയെ കൊന്നതെന്ന് ഉറപ്പിക്കാന്‍ അന്വേഷണ സംഘത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല.