Health

മുന്തിരി കഴിക്കുന്നത് കൊണ്ട് ഇങ്ങനെ ചില ഗുണങ്ങളുമുണ്ട്…

Spread the love

മുന്തിരി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.
വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി കഴിക്കുന്നത് ശരീരത്തിന്‍റെ ആരോ​ഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചുവപ്പ്, പർപ്പിൾ, പച്ച തുടങ്ങി പല നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്.

വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് മുന്തിരി. അറിയാം മുന്തിരി കഴിക്കുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍…

ഒന്ന്…

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ദിവസവും കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രണ്ട്…

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മുന്തിരി ചില ക്യാന്‍സര്‍ സാധ്യതകളെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൂന്ന്…

ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാനും മുന്തിരി സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.

നാല്…

പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ തടയാനും സഹായിക്കും.

അഞ്ച്…

ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കും. മുന്തിരിയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്.

ആറ്…

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മുന്തിരി പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ഏഴ്…

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മുന്തിരി കഴിക്കാം. മുന്തിരിയിൽ കലോറി വളരെ കുറവാണ്.
കൂടാതെ ഇവയില്‍ ജലാംശം കൂടുതലും ഉള്ളതിനാൽ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ കഴിക്കുന്നത് നല്ലതാണ്.

എട്ട്…

മുന്തിരി കഴിക്കുന്നത് നല്ല ഉറക്കത്തിനും ഗുണം ചെയ്യും. മുന്തിരിയിൽ മെലാറ്റോണിൻ അടങ്ങിയിട്ടുണ്ട്. ഇവ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഒമ്പത്…

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളും വിറ്റാമിൻ ഇയും ആരോഗ്യകരമായ ചർമ്മത്തെ സ്വന്തമാക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക