Kerala

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്ക് നിര്‍ദ്ദേശവുമായി വി മുരളീധരന്‍

Spread the love

കൊച്ചി: ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യക്കാരോട് അവരവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷിതമായി തുടരാനുള്ള നിര്‍ദ്ദേശം ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു.

ഇസ്രയേലിലെ നിലവിലെ സാഹചര്യം അവിടെയുള്ളവര്‍ക്കാണ് കൂടുതലായി അറിയുന്നത്. ഏത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വി മുരളീധരന്‍ പറഞ്ഞു. ഇന്ത്യാക്കാർക്ക് ആവശ്യങ്ങൾക്ക് എംബസികളെ സമീപിക്കാമെന്നും, ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: +97235226748, പലസ്തീന്‍: +97059291641. അതേസമയം ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ മരണം 600 കടന്നു. രാജ്യത്തിനുള്ളിൽ കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുകയാണ് ഇസ്രയേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിൽ 313 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ രണ്ടായിരത്തിലേറെ പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലെബനിലും ഇസ്രയേൽ പ്രത്യാക്രമണം നടത്തി.