National

ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ; ഈ മാസം 14 വരെ സർവീസില്ല

Spread the love

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ.ടെൽ അവീവിലേക്കുള്ള സർവീസുകൾ ഈ മാസം 14 വരെ നിർത്തിവയ്ക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ എന്നീ ദിവസങ്ങളിലായിരുന്നു സർവീസുകൾ നടത്തിയിരുന്നത്. അവിടെ നിന്ന് തിരിച്ചുള്ള സർവീസുകളും നടത്തില്ല.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് എല്ലാ സഹായവും നൽകുമെന്ന് വിമാന കമ്പനി അറിയിച്ചു. നേരത്തെ ചില വിദേശ വിമാന കമ്പനികളും സർവീസ് റദ്ദാക്കിയിരുന്നു. ജർമൻ എയർലൈൻസ്, സ്വിസ് എയർ, ഓസ്ട്രിയൻ എയർലൈൻസ്, ടർക്കിഷ് എയർലൈൻസ് എന്നിവയാണ് വിമാന സർവീസ് റദ്ദാക്കിയിരുന്നു.

ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് കേന്ദ്ര സർക്കാർ നേരത്തെ ജാ​ഗ്രത നിർദേശം നൽകിയിരുന്നു. ടെൽ അവീവ്, ബെർഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാർ ഏറെയുള്ളത്.സർക്കാർ പുറപ്പെടുവിക്കുന്ന മാർഗ നിർദേശങ്ങൾ പിന്തുടരാൺ നിർദേശിച്ചിട്ടുണ്ട്. അവശ്യഘട്ടത്തിൽ ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം. ഫോൺ: +97235226748 ഇ മെയിൽ: [email protected]