Monday, January 27, 2025
Business

ഇടിവിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; ഇന്നത്തെ നിരക്കുകള്‍ അറിയാം

Spread the love

കുറച്ച് ദിവസങ്ങളായി തുടരുന്ന ഇടിവിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 80 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5250 എന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവില പവന് 42000 രൂപയിലെത്തി

ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നിരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 160 രൂപ കുറഞ്ഞിരുന്നു. 41920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നലത്തെ വില.

അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. സാധാരണ വെള്ളിവില ഗ്രാമിന് ഒരു രൂപ എന്ന നിരക്കില്‍ കുറഞ്ഞ് 73 രൂപയിലെത്തി.