Friday, January 24, 2025
Latest:
Kerala

‘CPIMന് സഹകരണ മേഖലയെ തകർക്കുന്ന തലതിരിഞ്ഞ നിലപാട്’; വിമർശനവുമായി കെ സുരേന്ദ്രൻ

Spread the love

സഹകരണ മേഖലയെ പൂർണമായി തകർക്കുന്ന തലതിരിഞ്ഞ നിലപാടാണ് സിപിഐഎമ്മിനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺ​ഗ്രസും യുഡിഎഫും ഇതിന് കൂട്ടുനിൽക്കുകയാണെന്നും വിമർശനം. എലിയെ പേടിച്ച് ഇല്ലം ചുടുകയെന്ന പറയുന്നപോലെയാണ് ഇപ്പോൾ ഇല്ലം ഇല്ലാതാകുമെന്ന് കെ സുരേന്ദ്രൻ. സഹകരണ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തി വെക്കുകയാണ് പിണറായി വിജയനെന്ന് സുരേന്ദ്രൻ വിമർശിച്ചു.

പാർട്ടി പറഞ്ഞാൽ കേരള ബാങ്കിലെ പണം നൽകാൻ ഗോപി കോട്ടമുറിക്കലിന്റെ കുടുംബം സ്വത്തല്ല കേരള ബാങ്കിലെ പണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി ഒരു മണ്ഡലത്തിലേ മത്സരിക്കൂവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് തൃശൂരിൽ കളമൊരുക്കാനെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്തവാനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

അതേസമയം കരുവന്നൂരിൽ ബിജെപിയുടെ സഹകരണ സംരക്ഷണ പദയാത്ര ഇന്ന്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ലക്ഷ്യമിടുന്ന സുരേഷ് ഗോപിയാണ് ജാഥ നയിക്കുക. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് പശ്ചാത്തലത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പദയാത്ര ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവരെ അടക്കം യാത്രയിൽ പങ്കെടുപ്പിക്കാനാണ് നീക്കം. തട്ടിപ്പിൽ മനംനൊന്ത് ആത്മഹത്യ ചെയ്തവരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നാരംഭിക്കുന്ന പദയാത്ര തൃശൂർ കോർപറേഷന് മുന്നിൽ സമാപിക്കും.