Sports

ഏഷ്യൻ ​ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം; വനിതാ ലോങ് ജംപിൽ ആന്‍സി സോജന് വെള്ളി

Spread the love

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. വനിതകളുടെ ലോങ് ജംപിൽ ആന്‍സി സോജന്‍ വെള്ളി നേടി. 6.63 മീറ്റർ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. തൃശൂർ സ്വദേശിയാണ് ആൻസി സോജൻ.

ആദ്യശ്രമത്തില്‍ തന്നെ ആറ് മീറ്റർ ദൂരം കണ്ടെത്തിയായിരുന്നു ആൻസിയുടെ മുന്നേറ്റം. ആദ്യം 6.13 മീറ്ററും പിന്നീട് അത് 6.49, 6.56 എന്നിങ്ങനെയായിരുന്നു. നാലം ശ്രമത്തിൽ 6.30 മീറ്റർ ദൂരം ചാടിയ താരം അവസാന ശ്രമത്തിൽ വെള്ളി മെഡല്‍ ദൂരമായ 6.63 മീറ്റര്‍ കുറിച്ചത്‌.

ഇതോടെ ഇന്ത്യക്ക് ലോങ് ജംപിൽ ഇരട്ട വെള്ളി മെഡലായി. രണ്ടും നേടിയത് മലയാളി താരങ്ങളാണെന്ന് ശ്രദ്ധേയമാണ്. ഞായറാഴ്ച നടന്ന പുരുഷവിഭാ​ഗം ലോങ് ജമ്പിൽ പാലക്കാട് സ്വദേശിയായ എം. ശ്രീശങ്കറും വെള്ളി നേടിയിരുന്നു. 8.19 മീറ്റര്‍ ദൂരം ചാടിയാണ് താരം മെഡല്‍ കരസ്ഥമാക്കിയത്.