Kerala

ഷർട്ടിന്റെ ബട്ടൺ ഇടാത്തതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റാഗിങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനം

Spread the love

മലപ്പുറം വളാഞ്ചേരിയിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് മർദനമെന്ന് പരാതി. വളാഞ്ചേരി വി.എച്.എസ്.എസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എപി അഭിനവിനാണ് മർദനമേറ്റത്.
പത്തോളം പ്ലസ് ടു വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

ഷർട്ടിന്റെ ബട്ടൺ ഇടാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
സംഭവത്തിൽ അഭിനവിന്റെ മാതാപിതാക്കൾ വളാഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.