ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ ഒറ്റ വിസ; ടൂറിസ്റ്റുകള്‍ ഒഴുകിയെത്തും, സൗദിക്ക് വലിയ രീതിയിൽ ഗുണം ചെയ്യും
റിയാദ്: ഒറ്റ വിസയിൽ ഗൾഫ് രാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ അനുവദിക്കുന്ന നിർദ്ദിഷ്ട വിസ സംവിധാനം വലിയ ഗുണം ചെയ്യുമെന്ന് വിലയിരുത്തൽ. അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാനെടുത്ത തീരുമാനം. ഇത് പ്രാബല്യത്തിലായാൽ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്െറെൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾക്കിടയിൽ സുഗമമായി സഞ്ചരിക്കാനാകും.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് അനുവദിക്കുന്ന ഷെങ്കൻ വിസയുടെ മാതൃകയിലുള്ള പുതിയ വിസ ഗൾഫ് രാജ്യങ്ങളിലൂടെ ഒരു തടസ്സങ്ങളുമില്ലാതെ സഞ്ചാരിക്കാൻ സന്ദർശകർക്ക് സൗകര്യമൊരുക്കും. വാണിജ്യ, വിനോദസഞ്ചാര മേഖലകളിൽ ആറ് രാജ്യങ്ങൾക്കും പരസ്പരം ഗുണമുണ്ടാകുന്ന തീരുമാനം ഉടൻ നാപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. നിയമം സംബന്ധിച്ച വ്യക്തതയുമുണ്ടായിട്ടില്ല.