ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം; 400 മീറ്റർ ഓട്ടത്തിൽ മലയാളി താരം ഫൈനലിൽ
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ കിരൺ ബാലിയാനാണ് വെങ്കലം കരസ്ഥമാക്കിയത്. 17.36 മീറ്റർ ദൂരമെറിഞ്ഞാണ് മെഡൽ സ്വന്തമാക്കിയത്. അത്‌ലെറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് ഇത്.
ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം 400 മീറ്റർ ഓട്ടത്തിൽ മലയാളി താരം മുഹമ്മദ് അജ്മൽ ഫൈനലിൽ. ഹീറ്റ്‌സിൽ രണ്ടാമതായി ഫിനിഷ് ചെയ്തത് 45.76 സെക്കൻഡിലാണ്.
ഷൂട്ടിങ്ങിൽ ഇന്ന് ഇന്ത്യ ഒരു സ്വർണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. സ്വപ്‌നിൽ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖിൽ ഷിയോറാൻ എന്നിവരടങ്ങിയ സഖ്യമാണ് സ്വർണം നേടിയത്. വനിതാ വിഭാഗം 10 മീറ്റർ എയർ പിസ്റ്റർ ടീം വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾ വെള്ളി നേടി. ഇഷ സിങ്, ദിവ്യ ടി.എസ്. പലക് ഗുലിയ എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഈ ഇനത്തിൽ റെക്കോഡോടെ ചൈന സ്വർണം നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം 26 ആയി ഉയർന്നു.
നിലവിൽ ഏഴ് സ്വർണവും ഒൻപത് വെള്ളിയും 12 വെങ്കലവുമടക്കം 28 മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.