Thursday, December 26, 2024
Latest:
Kerala

സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും

Spread the love

രണ്ട് ദിവസത്തേക്ക് ചേർന്ന സിപിഐഎം പോളിറ്റ് ബ്യുറോ യോഗം ഇന്ന് അവസാനിക്കും. 23ആം പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ പിബി യോഗത്തിൽ പിബി, സിസി അംഗങ്ങളുടെ ചുമതല സംബന്ധിച്ച് യോഗം ധാരണയിലെത്തും. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളുടെ കാര്യത്തിൽ പിബിയിലെ പ്രാഥമിക ചർച്ചകൾ ശേഷം, അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ ആകും അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ധന, പാചക വാതക വിലവർധനവ്, പൊതു രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിലും ചർച്ച നടക്കും.

അതേസമയം, ബംഗാളിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ടിങ് ശതമാനം കൂടിയത് അഭിനന്ദനാർഹമാണെന്നും, ബംഗാളിൽ പാർട്ടിക്ക് മുന്നോട്ടുപോകുന്നതിന് കൂടുതൽ കരുത്തു പകരുമെന്നുമാണ് വിലയിരുത്തൽ.