Sunday, January 19, 2025
Latest:
World

ലോട്ടറി മെഷീനിൽ അറിയാതെ കൈതട്ടി; അടിച്ചത് 10 മില്ല്യൺ ഡോളർ

Spread the love

ലോട്ടറി വെൻഡിംഗ് മെഷീനിൽ അറിയാതെ കൈതട്ടിയ യുവതിയ്ക്ക് അടിച്ചത് 10 മില്ല്യൺ ഡോളർ. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ലക്വെദ്ര എഡ്‌വാർഡ്സ് എന്ന യുവതിയ്ക്കാണ് അബദ്ധത്തിൽ ലോട്ടറി അടിച്ചത്. ലോട്ടറി വെൻഡിംഗ് മെഷീനിൽ 40 ഡോളർ നിക്ഷേപിച്ചപ്പോൾ ഒരാൾ യുവതിയുടെ തട്ടി. ഇതോടെ യുവതി അബദ്ധത്തിൽ തെറ്റായ നമ്പറിൽ അമർത്തി. ഇതാണ് വഴിത്തിരിവായത്.

വിലകുറഞ്ഞ ടിക്കറ്റുകളാണ് സാധാരണയായി യുവതി എടുക്കാറുള്ളത്. എന്നാൽ, അബദ്ധത്തിൽ നമ്പർ അമർത്തിയതിനാൽ മറ്റൊരു ടിക്കറ്റ് ലഭിച്ചു. അതുകൊണ്ട് തന്നെ താൻ ദേഷ്യത്തിലായിരുന്നു എന്ന് യുവതി പറഞ്ഞു. തുടർന്ന് കാറിലെത്തി ടിക്കറ്റ് ചുരണ്ടിയപ്പോഴാണ് തനിക്ക് ബമ്പറടിച്ചു എന്ന് യുവതിക്ക് മനസ്സിലായത്. തനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് യുവതി പറഞ്ഞു. തുടർന്ന് കാലിഫോർണിയ ലോട്ടറി മൊബൈൽ ആപ്പ് വഴി ടിക്കറ്റ് സ്കാൻ ചെയ്ത് ഉറപ്പുവരുത്തുകയായിരുന്നു എന്നും യുവതി കൂട്ടിച്ചേർത്തു.