കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്;സത്യം ദൈവത്തിന് അറിയാം; സുരേഷ് ഗോപി
കരുവന്നൂർ ബാങ്ക് തട്ടിപ്പ്, എ സി മൊയ്തീന് സുരേഷ് ഗോപിയുടെ മറുപടി. കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരിൽ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ എന്നും സുരേഷ് ഗോപി പറഞ്ഞു.
പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകും. കരുവന്നൂരിൽ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപ്പെട്ടത്. ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് അവരുടെ ആരോപണം. ഇത്തരം പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയ്ക്ക് തൃശ്ശൂരില്‍ മത്സരിക്കാന്‍ അരങ്ങൊരുക്കുകയാണ് ഇ.ഡി. ചെയ്യുന്നതെന്ന് സി.പി.എം. നേതാവ് എ.സി. മൊയ്തീന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതേ ലക്ഷ്യത്തോടെയാണ് സുരേഷ് ഗോപി കരുവന്നൂരില്‍ പദയാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശ്ശൂര്‍ ജില്ല അവര്‍ തിരഞ്ഞെടുത്തതിന് കാരണമുണ്ട്.
ഞാന്‍ ഇതങ്ങ് എടുക്കുവാ എന്ന് പറഞ്ഞവന്, ഞാന്‍ തൃശ്ശൂരില്‍ മത്സരിക്കുമെന്ന് അമിത് ഷായുടെ മുന്നില്‍നിന്ന് പറഞ്ഞ് സ്വയം സ്ഥാനാര്‍ഥിയായ ആള്‍ക്ക് അരങ്ങൊരുക്കുകയാണ് തൃശ്ശൂരില്‍. അതിനുവേണ്ടി ഇ.ഡി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി നടത്തുകയാണ്. അതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ പദയാത്ര. ഞങ്ങള്‍ക്ക് അതിലൊന്നും ആക്ഷേപമില്ല, എ.സി മൊയ്തീന്‍ പറഞ്ഞു.