Thursday, April 2, 2026
Latest:
KeralaTop News

‘സതീശനും സുധാകരനും പാര്‍ട്ടിയുടെ അന്ത്യം കാണാന്‍ കൊതിക്കുന്നു’: എ.കെ ഷാനിബ്

Spread the love

വി ഡി സതീഷനും കെ സുധാകരനും പാർട്ടിയുടെ അന്ത്യം കാണാൻ കൊതിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിട്ടു വന്ന എ കെ ഷാനിബ്. എം എം ഹസൻ ഗോദറേജിന്റെ നിറം പൂശിയ ചെറുപ്പം ഉള്ള ആളാണ്.
സതീശനെ ചാരിയാണ് ഹസൻ മറുപടി പറയുന്നതെന്നും ഷാനിബ് പരിഹസിച്ചു. കേരള പ്രാണി കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെന്നി ബഹനാനെതിരെയും ഷാനിബ് തുറന്നടിച്ചു. പി ടി തോമസിനെ രാഷ്ട്രീയമായി ഇല്ലതാക്കിയത് ബെന്നിയാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സമയത്ത് പി ടിയെ പ്രതിരോധത്തില്‍ ആക്കിയതും ബെന്നിയാണെന്നും ഷാനിബ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പിന്തുണക്കാൻ ഒരുപാട് പാര്‍ട്ടിക്കാര്‍ ഒപ്പം ഉണ്ട്. നമ്മനിര്‍ദേശ പത്രിക കൊടുക്കുമെന്നും മത്സരത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും ഷാനിബ് പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് എ.കെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാത്ത ആളാണ് വി.ഡി സതീശനെന്നും നിലപാട് പറയുമ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്ന സമീപനമാണ് അദ്ദേഹത്തിനെന്നും ഷാനിബ് ആരോപിച്ചിരുന്നു.