Uncategorized

CPIM തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി തുടരും

Spread the love

 

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎൽ‌എ തുടരും. ജില്ലയിൽ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണ. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെൻറർ വി.ജോയിയുടെ പേര് നിർദ്ദേശിക്കും. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കാൻ ജില്ലയിലെ നേതാക്കളുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചർച്ച നടത്തിയിരുന്നു. എകെജി സെന്ററിൽ നടക്കുന്ന ചർച്ചയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പങ്കെടുത്തിരുന്നു.

 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് വി.ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താൽക്കാലികമായി മാറ്റിയിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന വി.ജോയി വർക്കലയിൽ വീണ്ടും മത്സരിക്കാൻ പോയപ്പോഴാണ് സംസ്ഥാന കമ്മിറ്റി അംഗമായ എ.എ.റഹീമിന് ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നു.